കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ടീം, കൗതുകമുണർത്തി സാറ്റർഡേ നൈറ്റ് പോസ്റ്റർ
കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പൂർണ്ണമായും ഒരു ഫൺ സിനിമയായിട്ടാണ് ഈ ചിത്രത്തെ റോഷൻ ആൻഡ്രൂസ് അവതരിപ്പിക്കുന്നത്. നിവിൻ പോളിയെ കൂടാതെ സൈജു ക്കുറുപ്പ് ,അജു വർഗീസ്, സിജുവിൽസൻ, ഗ്രേസ് ആന്റണി, പ്രതാപ് പോത്തൻ, സാനിയാ ഇയ്യപ്പൻ, ശാരി, മാളവിക, വിജയ് മേനോൻ അശ്വിൻ മാത്യു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അജിത് വിനായക ഫിലിംസിഎന്‍റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കർണ്ണാടകയാണ്. മൈസൂർ ബാംഗ്ളൂർ, ചിത്രഗുപ്താ, ബല്ലാരി, ദുബായി എന്നിവിടങ്ങളിലാണ് മറ്റ് ലൊക്കേഷൻ.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആര്‍. ദിവാകരന്‍ ആണ്. സംഗീതം-ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നോബിള്‍ ജേക്കബ്,പ്രൊഡക്ഷന്‍ ഡിസൈനര്‍-അനീഷ് നാടോടി,കോസ്റ്റ്യൂം ഡിസൈനര്‍-സുജിത്ത് സുധാകരന്‍,മേക്കപ്പ്-സജി കൊരട്ടി, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്-കെ. സി. രവി, ദിനേശ് മേനോന്‍, ആര്‍ട്ട് ഡയറക്ടര്‍ - ആല്‍വിന്‍ അഗസ്റ്റിന്‍, സ്റ്റില്‍സ്-സലീഷ്. ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20-ന് ചിത്രീകരണം ആരംഭിക്കും. പി ആര്‍ ഒ-എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.