Posted On
date_range Updated On
date_range പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഭിന്നതയില്ല - ലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഭിന്നതയില്ലെന്ന് ട്രഷറര്‍ ലിസ്റ്റിന് സ്റ്റീഫന്‍. ജി. സുരേഷ്കുമാറും ആന്റണി പെരുമ്പാവൂരും സംഘടനക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. ഇരുവരും ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. സംഘടനക്കെതിരെ പറഞ്ഞ സാഹചര്യത്തിലാണ് തങ്ങള്‍ ആന്റണി പെരുമ്പാവൂരിനെതിരെ പത്രക്കുറിപ്പ് ഇറക്കിയത്. സംഘടന വൈകാതെ യോഗം ചേരും. ഇതില്‍ ആൻറണി പെരുമ്പാവൂരും സുരേഷ്കുമാറും പങ്കെടുക്കും. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയും പ്രതിഫലം കുറക്കണമെന്ന് തന്നെയാണ് അഭിപ്രായം-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.