Posted On
date_range Updated On
date_range 'നായാട്ട്' ടൈറ്റിൽ പോസ്റ്റർ പുറത്ത്
കുഞ്ചാക്കോ ബോബനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന 'നായാട്ടി'ൻെറ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. 'ചാർലി'ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
നിമിഷ സജയനാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രവീൺ മൈക്കിൾ എന്ന പേരിലാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നതെന്ന് നടൻ ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവെച്ച് വ്യക്തമാക്കി.
'ജോസഫ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിൻേറതാണ് രചന. ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗോൾഡ് കോയിൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.