'എന്നെ വിശ്വസിച്ചതിന്...' ജനങ്ങളോട് നന്ദി പറഞ്ഞ് നയൻതാര

ഗോഡ്ഫാദർ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നയൻതാര. ആരാധകർക്കൊപ്പം സിനിമയുടെ അണിയറ പ്രവർത്തകർക്കും നന്ദി  അറിയിട്ടുണ്ട്. മോഹൻലാൽ, മഞ്ജു വാര്യർ, വിവേക് ​​ഒബ്‌റോയ് എന്നിവർ അഭിനയിച്ച മലയാളം ചിത്രമായ ലൂസിഫറിന്റെ ഔദ്യോഗിക തെലുങ്ക് റീമേക്കാണ് ചിത്രം. മലയാളത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കിൽ നയൻതാര അവതരിപ്പിച്ചത്.

ഗോഡ്‌ഫാദറിനെ ഒരു വലിയ ബ്ലോക്ക്ബസ്റ്റർ ആക്കിയതിന് എല്ലാ സിനിമാ പ്രേമികൾക്കും ആരാധകർക്കും നന്ദി. നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം തിയറ്ററിൽ പോയി സിനിമ കാണുന്നതിൽ സന്തോഷമുണ്ട്. ഗോഡ്ഫാദർ എനിക്ക് വളരെ പ്രത്യേകതയുള്ള ചിത്രമാണ്. കാരണം വളരെ മികച്ചൊരു ടീമിനോടൊപ്പമാണ് പ്രവർത്തിച്ചിരിക്കുന്നത്; നയൻതാര  കുറിച്ചു.

ചിരഞ്ജീവിക്കൊപ്പം ഒരിക്കൽ കൂടി അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും നടി പറഞ്ഞു. അദ്ദേഹം രത്നവും ഒരു പവർഹൗസ് പെർഫോമറും ആണ്. അദ്ദേഹത്തിനോടൊപ്പമുള്ള ഓരോ നിമിഷവും വളരെ മികച്ചതായിരുന്നു. നന്ദി ചിരഞ്ജീവി ഗാരു, മൂന്നാമതും എന്നിൽ വിശ്വാസമർപ്പിച്ച് സിനിമയിൽ അവസരം നൽകിയതിന് സംവിധായകൻ മോഹൻരാജക്കും നന്ദി. സത്യപ്രിയ വളരെ സങ്കീർണ്ണമായ കഥാപാത്രമാണ്. സംവിധായകന്റെ വിശ്വാസമാണ് ആ കഥാപാത്രത്തെ മികച്ചതാക്കാൻ  സാധിച്ചത്. സൽമാൻ ഖാനും നയൻസ് നന്ദി പറഞ്ഞിട്ടുണ്ട്.

ചിരഞ്ജീവിയുടെ 153ാം മത്തെ ചിത്രമായ ഗോഡ്ഫാദർ. നാല് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.

Tags:    
News Summary - Nayanthara Pens Emotional Note About After success Of GodFather, went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.