ഷാറൂഖിന് നായികയായി നയൻതാര, വില്ലനായി വിജയ് സേതുപതി; തിയറ്ററിൽ സ്ഫോടനം തീർക്കാൻ 'ജവാൻ'
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന 'ജവാൻ' എന്ന ചിത്രത്തിൽ നായികയായി നയൻ താരയും വില്ലനായി മക്കൾ സെൽവൻ വിജയ് സേതുപതിയും എത്തുന്നു. അല്ലു അർജുന്റെ 'പുഷ്പ' രണ്ടാം ഭാഗത്തിലും പ്രതിനായകനായി വിജയ് സേതുപതി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ, താരം ഷാരൂഖ് ഖാന്റെ 'ജവാനി'ൽ മാത്രമാണ് അഭിനയിക്കുന്നതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പി.ആർ.ഒ.
ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയൻതാരക്ക്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ മാസം അവസാനത്തോടെ വിജയ് സേതുപതി ഷൂട്ടിങ് ടീമിനോടൊപ്പം ചേരും. ലോകേഷ് കനകരാജിന്റെ കമൽഹാസൻ നായകനായ വിക്രം, വിജയ് ചിത്രം മാസ്റ്റർ എന്നീ ചിത്രങ്ങളിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് വിജയ് സേതുപതി കൈയടി നേടിയിരുന്നു.
രാജാറാണി, തെറി, മെര്‍സല്‍, ബിഗില്‍ എന്നിവയുടെ വന്‍ വിജയത്തിന് ശേഷമാണ് അറ്റ്‌ലി, ഷാറൂഖ് ഖാനെ നായകനാക്കി ചിത്രമൊരുക്കുന്നത്. 2023 ജൂൺ രണ്ടിനാണ് സിനിമ തിയറ്ററിലെത്തുക. ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ പ്രേക്ഷകരിലെത്തും. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിർമിക്കുന്നത്.
'ജവാന്റെ' ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. പ്രിയാമണി, യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.