Posted On
date_range Updated On
date_range ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം ഇപ്പോൾ മരുന്നുകളോട് പ്രതികരിച്ചുതുടങ്ങിയതായി ഭാര്യയും നടിയുമായ രത്ന പഥക് ഷാ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് അസുഖ ബാധിതാനായ നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹിന്ദുജ ആശുപത്രിയിലാണ് താരം ഇപ്പോഴുള്ളത്.
തുടക്കത്തില്‍ ന്യുമോണിയയുടെ ചികിത്സക്കു വേണ്ടിയാണ് വന്നതെങ്കിലും വിദഗ്ധ പരിശോധനയില്‍ ശ്വാസകോശത്തില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഷായോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തെ അപേക്ഷിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.