ബജ്​രംഗ്​ ഭായ്​ജാനിലെ 'മുന്നിയെ' ഓർമയുണ്ടോ?; ഇപ്പോൾ ഇങ്ങനെയാണ്​

ന്യൂഡൽഹി: കബീർ ഖാൻെറ സംവിധാനത്തിൽ പുറത്തിറങ്ങിയ ബോളിവുഡ്​ ചിത്രം ബജ്​രംഗ്​ ഭായ്​ജാൻ കണ്ടവരൊന്നും മുന്നിയെ മറക്കാനിടയില്ല. സൂപ്പർതാരം സൽമാൻ ഖാനേക്കാളും കയ്യടി നേടിയത്​ സിനിമയിലെ മുന്നിയുടെ പ്രകടനമായിരുന്നു.

ബജ്​റംഗ്​ ഭായ്​ജാൻ പുറത്തിറങ്ങിയിട്ട്​ അഞ്ചുവർഷം പിന്നിട്ടു. സിനിമ പ്രേമികളുടെ മനസ്സിലിപ്പോഴും മുന്നിയുടെ ഹൃദയം തട്ടുന്ന പ്രകടനമുണ്ട്​. മുന്നിയായി തകർത്തഭിനയിച്ച ഹർഷൽ മൽഹോത്ര ദീപാവലിക്ക്​ പുതിയ ചിത്രങ്ങൾ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചതോടെ ​സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു​. 12 കാരിയായ ഹർഷൽ ഇപ്പോൾ മുംബൈയിലെ സ്​കൂൾ വിദ്യാർഥിനിയാണ്​.

ബജ്​രംഗ്​ ഭായിജാനിൽ പാകിസ്​താനിൽ നിന്നും ഇന്ത്യയിൽ ഒറ്റപ്പെട്ടുപോയ സംസാരിക്കാൻ കഴിയാത്ത ആറുവയസ്സുകാരിയുടെ വേഷമാണ്​ ഹർഷൽ മൽഹോത്ര അഭിനയിച്ചിരുന്നത്​. സൽമാൻ ഖാനൊപ്പം കരീന കപൂർ, നവാസുദ്ദീൻ സിദ്ദീഖി, മെഹർ വിജ്​ തുടങ്ങിയവരും വേഷമിട്ട ചിത്രം ആ വർഷത്തെ വലിയ സൂപ്പർ​ ഹിറ്റുകളിൽ ഒന്നായിരുന്നു.


Munni from Salman Khan's Bajrangi Bhaijaan is all grown up. Can you recognise her?

Tags:    
News Summary - Munni from Salman Khan's Bajrangi Bhaijaan is all grown up. Can you recognise her?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.