അഭിനയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് മെഗാസ്റ്റാർ സിനിമയിൽ എത്തുന്നത്. കഠിനപ്രയത്നത്തിന്റെ ഫലമാണ് ഇന്നു കാണുന്ന മമ്മൂട്ടി. ഇപ്പോഴിതാ നടന്റെ തലവരമാറിയ സംഭവം വെളിപ്പെടുത്തുകയാണ് നടൻ മുകേഷ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
സംവിധായകൻ പി.ജി. വിശ്വംഭരൻ പറഞ്ഞ സംഭവമാണ് മുകേഷ് പങ്കുവെച്ചത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ സ്ഫോടനം സംവിധാനം ചെയ്തത് പി.ജി വിശ്വഭരൻ ആണ്.
ഒരിക്കൽ മമ്മൂട്ടിയേയും ഭാര്യ സുൽഫത്തിനേയും മഴയത്ത് റോഡ് അരുകിൽ വെച്ച് സംവിധായകൻ കാണാൻ ഇടയായി. സ്കൂട്ടറിൽ സഞ്ചരിച്ച ഇവർ മഴ കാരണം വെയ്റ്റിംഗ് ഷെഡിൽ കയറി നിൽക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ സമയമായിരുന്നു അത്. അന്ന് വെയ്റ്റിംഗ് ഷെഡിൽ വേറെയും ആളുകൾ ഉണ്ടായിരുന്നു. എന്നാൽ മമ്മൂട്ടിയെ ആരും തിരിച്ച് അറിഞ്ഞില്ല.
ഇത് കാറിൽ ഇരുന്നു കണ്ട പി. ജി വിശ്വംഭരന് വളരെ വിഷമം തോന്നി. ഒരു നടൻ ആകാൻ വേണ്ട നല്ല മുഖവും ഫിഗറുമൊക്കെയുണ്ട്. ഇയാൾക്ക് സിനിമയിൽ എന്തെങ്കിലും ഒരു റോൾ കൊടുത്താൽ രക്ഷപ്പെടും എന്ന് തോന്നി. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത 'സ്ഫോടനം' ചിത്രത്തിൽ ചാൻസ് കെടുത്തു. പി.ജി വിശ്വംഭരന്റെ ഒറ്റ വാക്കിലാണ് ചിത്രത്തിലേക്ക് മമ്മൂട്ടിയെ കാസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.