നായകനായി മുഹ്സിന്‍ എം.എല്‍.എ, നടനായി സി.ആർ മഹേഷ് എം.എൽ.എ; ആഗസ്റ്റ് 12 മുതൽ തിയറ്ററുകളിൽ 'തീ' പടരും

പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍ നായകനും കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് നടനുമായി വേഷമിടുന്ന 'തീ' ആഗസ്റ്റ് 12ന് തിയറ്ററുകളിൽ അഗ്നി പടർത്തും. വസന്തത്തിന്‍റെ കനല്‍വഴികള്‍ എന്ന ചിത്രം ഒരുക്കിയ അനില്‍ വി. നാഗേന്ദ്രനാണ് സംവിധാനം. മുമ്പ് നാടകങ്ങളില്‍ അഭിനയിച്ച പരിചയത്തിലാണ് സിനിമയിലേക്ക് വരുന്നതെന്നും മാധ്യമപ്രവര്‍ത്തകന്റെ റോളിലെത്തുന്ന തനിക്ക് നിരവധി വൈകാരിക രംഗങ്ങൾ സിനിമയിലുണ്ടെന്നും മുഹമ്മദ് മുഹ്സിൻ വെളിപ്പെടുത്തിയിരുന്നു.

അധോലോക നായകനായി ഇന്ദ്രന്‍സും മാധ്യമ സ്ഥാപന മേധാവിയായി പ്രേം കുമാറും വേഷമിടുന്ന ചിത്രത്തിൽ രമേശ് പിഷാരടി, വിനു മോഹന്‍, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, ഋതേഷ് എന്നിവർക്കൊപ്പം മുന്‍ എം.പിമാരായ കെ. സുരേഷ് കുറുപ്പ്, കെ. സോമപ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, വിപ്ലവഗായിക പി.കെ മേദിനി, ഗായകൻ ഉണ്ണി മേനോൻ, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, നാടൻ പാട്ടുകാരൻ സി.ജെ കുട്ടപ്പൻ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തും. നായികയായി എത്തുന്നത് സ്കൂൾ കലോത്സവങ്ങളിലൂടെ ശ്രദ്ധേയായ സാഗരയാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്കും അധികാര ശക്തിയുള്ള അധോലോകത്തിനുമിടയില്‍ സംഭവിക്കുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് അണിയറക്കാര്‍ പറയുന്നു. സൂപ്പര്‍താരങ്ങളോ വന്‍ബജറ്റോ മോഹിപ്പിക്കുന്ന പരസ്യവാചകങ്ങളോ ഗ്രാഫിക്‌സോ ഇല്ലാതെ ചെറിയ ചട്ടക്കൂടിലാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ അനില്‍ വി. നാഗേന്ദ്രന്‍ പറഞ്ഞു. 

Tags:    
News Summary - Muhsin MLA as hero, CR Mahesh MLA as actor; 'Thee' will hit theaters from August 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.