ടി.എൻ. ജോയിയെക്കുറിച്ച് ജനകീയ സിനിമ ഒരുക്കുന്നു

തൃശൂർ:  സാംസ്​കാരിക-രാഷ്​ട്രീയ പ്രവർത്തകനായിരുന്ന ടി.എൻ. ജോയിയെക്കുറിച്ച് സിനിമ ഒരുങ്ങുന്നു. 51 -ാമത് ഗോവൻ ഫെസ്റ്റിവെലിൽ ഇന്ത്യൻ പനോരമ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വഴി ശ്രദ്ധിക്കപ്പെട്ട ' താഹിറ 'യുടെ സംവിധായകൻ സിദ്ദീക്​ പറവൂരാണ് ജനപങ്കാളിത്തത്തോടെ ചിത്രം അണിയിച്ചൊരുക്കുന്നത്.

'മരിക്കാൻ മറന്ന ഒരാൾ ' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ജോയിയെ അവതരിപ്പിക്കാൻ നടൻ ജോയ് മാത്യുവിനെയാണ് ആലോചിക്കുന്നത് . കാസ്റ്റിങ്​ അന്തിമമായിട്ടില്ലെന്ന് സിദ്ദീക്ക് പറഞ്ഞു. മുസ്രിസ് മൂവീസിന്‍റെ ബാനറിൽ മെമ്മറി ക്രിയേഷൻസാണ് നിർമാണം.

ചിത്രത്തിന്‍റെ തിരക്കഥയും എഡിറ്റിംഗും നിർവഹിക്കുന്നത് സിദ്ദീക്​ തന്നെയാണ്​. കാമറയും അദ്ദേഹം കൈകാര്യം ചെയ്യും. ചിത്രീകരണം ഉടൻ ആരംഭിക്കും. ടി.എൻ. ജോയി വൈവിധ്യമുള്ള വ്യക്തിത്വമായിരുന്നുവെന്നും മനുഷ്യനൊപ്പമാണ് അവസാനം വരെയും അദ്ദേഹം നിന്നതെന്നും സിദ്ദീക്​​ അഭിപ്രായപ്പെട്ടു. അതാണ് ഈ സിനിമയിലേക്ക് തന്നെ ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - movie about tn joy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.