'മധുര കണക്ക്' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹൻലാൽ

നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന 'മധുര കണക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ മോഹൻലാൽ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഡിസംബർ നാലിന് തിയറ്ററുകൾ എത്തും.

ചിത്രത്തിൽ വിഷ്ണു പേരടി, പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, രത്നാകരൻ, ഹരി മാധവ്, മനു സി കണ്ണൂർ, പീമിഷ്, നിഷാ സാരംഗ്, സനൂജ, ആമിന നിജാം, കെ.പി.ഏ.സി ലീല, രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഹരിഷ് പേരടിയുടെ മകൻ വിഷ്ണു പേരടിയാണ് ഹരി എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ.എം. മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടി, നസീർ എൻ.എം. എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവഹിക്കുന്നു. എ. ശാന്തകുമാറാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത്. സന്തോഷ് വർമ, നിഷാന്ത് കൊടമന എന്നിവർ എഴുതിയ വരികൾക്ക് പ്രകാശ് അലക്‌സ് സംഗീതം നൽകിയിരിക്കുന്നു. ഹരിശങ്കർ, ജാസി ഗിഫ്റ്റ്, നിത്യ മാമ്മൻ എന്നിവരാണ് ഗായകർ.

എഡിറ്റിങ് അയൂബ് ഖാൻ. പ്രൊഡക്ഷൻ ഡിസൈനർ ശ്യാം തൃപ്പൂണിത്തുറ. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. കലാസംവിധാനം മുരളി ബേപ്പൂര്‍. മേക്കപ്പ് സുധീഷ് നാരായണൻ. വസ്ത്രാലങ്കാരം സുകേഷ് താനൂർ. സ്റ്റിൽസ് ഫസൽ ആളൂർ. ഡിസൈൻ മനു ഡാവിഞ്ചി. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് വി. മേനോൻ.അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ, നസീർ ധർമ്മജൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനീത് വിജയ്. പ്രൊഡക്ഷൻ മാനേജർ നിഷാന്ത് പന്നിയങ്കര. പ്രശാന്ത് കക്കോടി. പി.ആർ.ഒ -എം.കെ ഷെജിൻ.

Tags:    
News Summary - Mohanlal releases the first look of 'Madhura Kanakku'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.