എമ്പുരാന്​ മുമ്പായി 'ബ്രോ ഡാഡി'; പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ വീണ്ടും

ലൂസിഫർ എന്ന മെഗാഹിറ്റ്​ ചിത്രത്തിന്​ ശേഷം പൃഥ്വിരാജ് - മോഹൻലാൽ ടീം വീണ്ടുമൊന്നിക്കുന്നു. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ്​ നായകൻ. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിലെത്തും. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന് മുമ്പ് തന്നെ പുതിയ ചിത്രം ആരംഭിച്ചേക്കും.

Full View

ലാലു അലക്സ്, മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിൻ ഷാഹിർ, കനിഹ, മുരളി ​ഗോപി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​. ഒരു ഫീല്‍ ഗൂഡ് കോമഡി ഡ്രാമയായിരിക്കും ചിത്രമെന്ന്​ പൃഥ്വിരാജ് ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജന്‍. ദീപക് ദേവാണ് സംഗീതം. ആര്‍ട്ട് ഗോകുല്‍ദാസ്. ചിത്രം ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നു.

Tags:    
News Summary - Mohanlal and Prithviraj movie named Bro Daddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.