Posted On
date_range Updated On
date_range നടൻ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ
നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തി ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ മിമോഹ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അടുത്തിടെ നടന് പത്മഭൂഷൻ പുരസ്കാരം ലഭിച്ചിരുന്നു. അന്ന് നന്ദി അറിയിച്ചുകൊണ്ട് നടൻ രംഗത്തെത്തിയിരുന്നു.
ബംഗാളി ചിത്രമായ കാബൂളിവാലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മിഥുൻ ചക്രവർത്തിയുടെ ചിത്രം. സുമൻ ഘോഷ് സംവിധാനം 2023 ലാണ് ചിത്രം റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.