'മിസ് യൂ രാജി...' ഭർത്താവിന്‍റെ വിയോഗത്തിൽ തകർന്ന് മന്ദിര ബേദിയുടെ കുറിപ്പ്

മുംബൈ: സംവിധായകൻ രാജ് കൗശലിന്‍റെ അകാല മരണത്തിൽ മനംനൊന്ത് മന്ദിര ബേദി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വൈറലായി. 'മിസ് യൂ രാജി...' എന്നാണ് ബ്രോക്കൺ ഹാർട്ട് ഇമോജിക്കൊപ്പം മന്ദിര പോസ്റ്റ് ചെയ്തത്.

Full View

മന്ദിരയുടെ ഫാൻസും സുഹൃത്തുക്കളും താമസിയാതെ പോസ്റ്റ് ഏറ്റെടുത്തു. മന്ദിരയുടെ ഏറ്റവും അടുത്ത സുഹൃത്തായ മൗനി റോയും നടൻ അർജുൻ ബിജലാനിയും ഉടൻ തന്നെ ഹാർട്ട് ഇമോജിയിട്ടുകൊണ്ടാണ് പ്രതികരണം അറിയിച്ചത്. മന്ദിര ബേദിയെ ആശേഷിക്കുന്ന ചിത്രങ്ങൾക്കൊപ്പം 'എന്‍റെ കുട്ടി ധൈര്യവതിയാണ്' എന്നുകൂടി മൗനി റോയ് കുറിച്ചു.

Full View

ജൂലൈ അഞ്ചിന് രാജ് കൗശലിനൊത്തുള്ള കുറേ ചിത്രങ്ങൾ മന്ദിര ബേദി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ജൂൺ 30നാണ് ഹൃദയാഘാതം മൂലം രാജ് കൗശൽ അന്തരിച്ചത്. മന്ദിര ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്ന

Tags:    
News Summary - 'Miss you resign ...' Mandira Bedi's note on her husband's demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.