Posted On
date_range Updated On
date_range മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർഹീറോ 'മിന്നൽ മുരളി'യുടെ വെടിക്കെട്ട് ടീസർ
കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളെടുത്ത ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. യുവ സൂപ്പർതാരം ടോവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുടെ ടീസർ പുറത്തിറങ്ങി. ഹോളിവുഡ് സൂപ്പർഹീറോ സിനിമകൾ പോലെ ഗ്രാഫിക്സിെൻറ അതിപ്രസരമില്ലാതെ വന്ന ടീസറിൽ തനിനാടൻ വേഷത്തിലാണ് ടോവിനോ പ്രത്യക്ഷപ്പെടുന്നത്.
സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ടോവിനോയോടൊപ്പം ചിത്രത്തിൽ വേഷമിടും. മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുഗു തുടങ്ങിയ ഭാഷകളിലെത്തുന്ന ചിത്രം സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.