സംഘടന ചരിത്രത്തിൽ ആദ്യം: സിനിമയിലെ വനിത കൂട്ടായ്മക്ക് ഊർജ്ജം നൽകുന്ന വിജയം; 'അമ്മ' ഭാരവാഹികൾക്ക് ആശംസയുമായി മന്ത്രി

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതകൾക്ക് ആശംസയുമായി മന്ത്രി വി. ശിവൻകുട്ടി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ജോയിന്റ് സെക്രട്ടറിയായ അൻസിബ ഹസനും വൈസ് പ്രസിഡന്റ് ലക്ഷ്‌മി പ്രിയക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.

മന്ത്രിയുടെ പോസ്റ്റ്

അസ്സോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് (അമ്മ) എന്ന സംഘടനയുടെ തലപ്പത്തേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷം. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തുന്നത്.

പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും, ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും അഭിനന്ദനങ്ങൾ. അതുപോലെ, ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അൻസിബ ഹസനും, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്‌മി പ്രിയക്കും എന്റെ ആശംസകൾ.

വനിതകളുടെ ഈ മുന്നേറ്റം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. ഈ വിജയം മലയാള സിനിമയിലെ വനിത കൂട്ടായ്മക്ക് വലിയൊരു ഊർജ്ജം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കേരളത്തിലെ തൊഴിൽ മേഖലയിൽ സ്ത്രീ ശാക്തീകരണം എത്രത്തോളം മുന്നോട്ട് പോയിരിക്കുന്നു എന്നതിന്റെ ഒരു സൂചനയാണ്. സംസ്ഥാനത്തെ തൊഴിൽ മന്ത്രി എന്ന നിലയിൽ, ഈ നേട്ടത്തിൽ എനിക്ക് അഭിമാനമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയപൂർവമായ ആശംസകൾ

Tags:    
News Summary - Minister Sivankutty congratulates 'Amma' office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.