നീയെെൻറ മകനാണ്... ഞാൻ തല്ലില്ല, പുറത്തുവരൂ; കെ.ആർ.കെയുടെ വീട്ടിലെത്തി മികാ സിങ്
സൽമാൻ ഖാൻ ചിത്രം രാധെ റിലീസായതിന് പിന്നാലെ വീണ്ടും വിവാദങ്ങളിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് കെ.ആർ.കെ എന്ന കമാൽ റാശിദ് ഖാൻ. പ്രകോപനപരമായ പോസ്റ്റുകളും വിഡിയോകളും നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടാറുള്ള നടനെതിരെ ഏറ്റവും ഒടുവിൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ മികാ സിങ്ങാണ്. കെ.ആർ.കെയുടെ വീടിന് മുന്നിൽ നാടകീയ രംഗങ്ങളാണ് മികാ സിങ് സൃഷ്ടിച്ചത്. അതിെൻറ വിഡിയോ ചില ഒാൺലൈൻ ഫാൻ ക്ലബ്ബുകൾ പങ്കുവെക്കുകയായിരുന്നു.
സൽമാൻ ഖാനെ വ്യക്തിപരമായി ആക്രമിച്ചതിന് മികാ സിങ് കെ.ആർ.കെയെ കഴുതയെന്നും എലിയെന്നും വിളിച്ചിരുന്നു. രാധേയെ പറ്റി മോശം റിവ്യൂ നൽകിയ കെ.ആർ.കെക്കെതിരെ സൽമാൻ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു അത്. എന്നാൽ, താനും സൽമാനും തമ്മിലുള്ള വിഷയത്തിൽ കയറി ഇടപെട്ട് പബ്ലിസിറ്റിയുണ്ടാക്കാൻ ശ്രമിക്കുന്ന ചീപ് ഗായകൻ എന്ന് വിളിച്ചാണ് കെ.ആർ.കെ അതിനെ പ്രതിരോധിച്ചത്. പിന്നാലെ കെ.ആർ.കെയെ കളിയാക്കുന്ന പാട്ടിറക്കുമെന്ന് മികാ സിങ്ങും അറിയിച്ചു.
അതിന് ശേഷമാണ് ഗായകൻ അപ്രതീക്ഷിത നീക്കം നടത്തിയത്. കെ.ആർ.കെയുടെ വീടിന് പുറത്ത് നിൽക്കുകയായിരുന്ന മികാ സിങ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതായാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ''നോക്കൂ, സഹോദരാ, ഞാൻ നിങ്ങളുടെ വീടിന് പുറത്ത് തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നു. നിങ്ങൾ എവിടെയെന്ന് പറഞ്ഞാൽ, അവിടെ വെച്ച് നിങ്ങളെ കാണാൻ തയ്യാറാണ്. നിങ്ങൾ എപ്പോഴും എെൻറ മകനാണ്. എനിക്ക് നിങ്ങളോട് ശത്രുത പുലർത്താനാവില്ല, ഞാൻ നിങ്ങളെ തല്ലുകയുമില്ല.. കാരണം നിങ്ങൾ എെൻറ മകനാണ്''. -പരിഹാസ രൂപേണ മികാ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ നിങ്ങളുടെ വീടിന് പുറത്ത് നിൽക്കുകയാണ്, പക്ഷേ നിങ്ങൾ ഇത് വിറ്റതായാണ് എനിക്ക് തോന്നുന്നത്. എനിക്ക് നിങ്ങളോട് വ്യക്തിപരമായ ശത്രുതയില്ല, അതുകൊണ്ട് ദയവായി നിങ്ങളുടെ മറ്റെല്ലാ വീടുകളും വിൽക്കരുത്. നിങ്ങൾ എെൻറ മകനാണ്. നിങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.., പക്ഷേ വീട് വിറ്റ് പോകാൻ മാത്രം അതൊരു വലിയ കാര്യമല്ല. എല്ലാത്തിനുമുപരി, നിങ്ങൾ എെൻറ അയൽവാസിയാണ്'', -മികാ സിങ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.