മൈക്കൽ ജാക്സന്‍റെ ബയോപിക്; റിലീസ് 2026ലേക്ക് നീട്ടി

പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന്‍റെ ജീവിതത്തെ ആസ്പദമാക്കി അന്‍റോയിൻ ഫുക്വ സംവിധാനം ചെയ്യുന്ന "മൈക്കൽ" സിനിമയുടെ റിലീസ് തിയതി 2026ലേക്ക് നീട്ടി. ബൊഹീമിയൻ റാപ്‌സഡിയുടെ ഗ്രഹാം കിംഗ് നിർമിക്കുന്ന സിനിമ ഏറെ വിവാദങ്ങൾക്കും റീ ഷൂട്ടുകൾക്കും ഇടയായി. ഇത് നിർമാണക്കമ്പനിയെ വലയ്ക്കുകയും ചെയ്തിരുന്നു.

ചിത്രത്തൽ ജാക്സന്‍റെ സ്വന്തം അനന്തരവനായ ജാഫർ ജാക്സനാണ് മുഖ്യ വേഷത്തിലെത്തുന്നത്. കോൾമാൻ ഡൊമിംഗോയും നിയ ലോങ്ങും മൈക്കിളിന്‍റെ മാതാപിതാക്കളായ ജോ, കാതറിൻ ജാക്സൺ എന്നിവരെ അവതരിപ്പിക്കുന്നു. മൈൽസ് ടെല്ലർ ജാക്‌സന്റെ അഭിഭാഷകനും ഉപദേശകനുമായ ജോൺ ബ്രാങ്കിനെ അവതരിപ്പിക്കുന്നു.

ഏകദേശം 155 മില്യൺ ഡോളർ ബജറ്റിൽ നിർമിക്കുന്ന "മൈക്കൽ" മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് നൽകുകയെന്ന് ലയൺസ്ഗേറ്റ് 2025ലെ നാലാം പാദ വരുമന ചർച്ചയ്ക്കിടെ പറഞ്ഞു. 1993ൽ 13 വയസ്സുള്ള ജോർദാൻ ചാൻഡലറെ ലൈംഗികമായി പീഡിപ്പിച്ചതായി ഉയർന്നു വന്ന പരാതിയും തുടർന്നുണ്ടായ കോടതി നടപടികളും മറ്റും സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചു. ജോർദാൻ ചാൻഡലറുമായി ബന്ധപ്പെട്ട യാതൊരു കാര്യവും സിനിമയിൽ പരാമർശിക്കരുതെന്ന് വ്യവസ്ഥയുമുണ്ടായി. ഇത്തരത്തിൽ ഉയർന്നു വന്ന ആരോപണങ്ങളും വിവാദങ്ങളും സിനിമയുടെ ചിത്രീകരണം വൈകിപ്പിച്ചു. എന്നാൽ ആരാധകർ കാത്തിരിക്കുന്ന മൈക്കിൾ ജാക്സൻ ബയോപിക് 2026 ഏപ്രിലോടെ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Michael Jackson biopic; Release postponed to 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.