'നമ്മുടെ കുഞ്ഞ്​...നമ്മുടെ ലോകം! ചിരൂ...നമ്മുടെ കുഞ്ഞുരാജകുമാരന്​ ഒരു വയസ്സായിരിക്കുന്നു' -വികാരനിർഭര കുറിപ്പുമായി മേഘ്​ന

ബംഗളൂരു: മകന്‍റെ ഒന്നാം പിറന്നാൾദിനത്തിൽ വികാരനിർഭര കുറിപ്പുമായി നടി മേഘന രാജ്​. മകൻ റയാൻ രാജ്​ സർജക്ക്​ ഒരു വയസ്സ​ു തികയുന്ന വേളയിലാണ്​ സമൂഹ മാധ്യമങ്ങളിൽ മേഘന മകന്​ ആശംസകൾ നേർന്നും അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ പ്രിയതമനെ ഒാർത്തും കുറിപ്പ്​ പങ്കുവെച്ചത്​. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. ഭർത്താവ്​ ഹൃദയാഘാതത്തെ തുടർന്ന്​ മരണപ്പെടു​േമ്പാൾ മൂന്നുമാസം ഗർഭിണിയായിരുന്നു മേഘന.

'നമ്മുടെ കുഞ്ഞ്​...നമ്മുടെ ലോകം..നമ്മുടെ പ്രപഞ്ചം...നമ്മുടെ എല്ലാമെല്ലാം! ചിരൂ...നമ്മുടെ കുഞ്ഞുരാജകുമാരന്​ ഒരു വയസ്സായിരിക്കുന്നു. 'അമ്മാ നിർത്തൂ' എന്ന്​ പറയുന്നതുവരെ ഞാനവനെ ഇടിക്കും. പാരവശ്യം കൊണ്ട്​ ചുവന്നുതുടുക്കുന്നതുവരെ ഞാനവനെ ചേർത്തുപിടിക്കും. ഉമ്മകൾ കൊണ്ട്​ ശ്വാസംമുട്ടിക്കും. പിന്നീടും അവനെ ചുംബനങ്ങൾകൊണ്ടുമൂടും! നിന്നെ ഞാൻ അത്രയേറെ സ്​നേഹിക്കുന്നു. വളരെ വേഗത്തിലാണ്​ നീ വളരുന്നത്​! ഹാപ്പി ബർത്ത്​ഡേ റയാൻ! അപ്പയും അമ്മയും നിന്നെ സ്​നേഹിക്കുന്നു..' ഇൻസ്റ്റ​ഗ്രാമിലെ കുറിപ്പിൽ മേഘന എഴുതി..


ആരാധകർക്ക് മുന്നിൽ മകനെ ആദ്യമായി പരിചയപ്പെടുത്തിയത്​ ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു. സമൂഹ മാധ്യമങ്ങളിൽ മേഘന അന്ന്​ എല്ലാവരുടെയും സ്​നേഹത്തിന്​ നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും പങ്കുവെച്ചിരുന്നു.



പ്രശസ്ത കന്നഡ നടന്‍ ശക്തി പ്രസാദിന്‍റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുവുമാണ് ചിരഞ്ജീവി. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് സർജയുടെ ആദ്യ ചിത്രം. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്.


വിനയ​​െൻറ 'യക്ഷിയും ഞാനും' ആണ്​ മേഘ്നയുടെ ആദ്യ മലയാള ചിത്രം. ജയസൂര്യയും അനൂപ്​ മേനോന​ും മുഖ്യ വേഷത്തിലെത്തിയ 'ബ്യൂട്ടിഫുൾ' എന്ന വി.കെ. പ്രകാശ്​ ചിത്രത്തിലൂടെയാണ്​ നടി മലയാളി പ്രേക്ഷകരുടെ ഇഷ്​ടതാരമായി മാറിയത്​. വിവാഹ ശേഷം കന്നഡയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു. 'സീബ്ര വരകളാ'ണ്​ മേഘ്​ന അഭിനയിച്ച അവസാന മലയാള ചിത്രം.

Tags:    
News Summary - Meghana Raj Pens Adorable Note On Son Raayan's Birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.