ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ഉണ്ണിമുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ് പ്രൈം വിഡിയോയിൽ. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ആമസോൺ പ്രൈം വിഡിയോയിൽ എത്തിയിരിക്കുന്നുവെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മാർക്കോ'. നിലവിൽ സോണി ലിവിൽ സ്ട്രീമിങ് തുടരുകയാണ് ചിത്രം. മലയാളത്തിലെ ഏറ്റവും വലിയ വയലന്റ് ചിത്രമെന്ന ലേബലിൽ ഡിസംബർ 20നാണ് മാർക്കോ റിലീസ് ചെയ്തത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് മാർക്കോക്ക് സെൻസർ ബോർഡ് നൽകിയിരുന്നത്.
മലയാളത്തിന് പുറമെ ഹിന്ദിയിൽ നിന്നായിരുന്നു മാർക്കോ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി. 300 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ഒന്നാം ദിവസം തന്നെ 1.75 കോടി രൂപ തെലങ്ക് ബോക്സ് ഓഫിസിൽനിന്ന് നേടി.
ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്‍റേയും അസാധാരണ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.