ഏത് ഒ.ടി.ടി പ്ലാറ്റ്​ഫോമാണ്​ 150 കോടി കൊടുത്ത് 'മരക്കാര്‍' പ്രദര്‍ശിപ്പിക്കുക; അഭ്യൂഹങ്ങളോട്​ പ്രതികരിച്ച്​ പ്രിയദർശൻ

പ്രിയദർശൻ സംവിധാനം ചെയ്​ത്​ മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം ഒ.ടി.ടി റിലീസായി എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക്​ മറുപടിയുമായി​ സംവിധായകൻ. മരക്കാർ ബിഗ് സ്‌ക്രീനില്‍ തന്നെ കാണേണ്ട സിനിമയാണെന്നും അതിനാൽ, തിയറ്റർ റിലീസ് ആയിരിക്കുമെന്നും പ്രിയദർശൻ പറഞ്ഞു. ഇനി ഒരു ആറ് മാസം കാത്തിരിക്കേണ്ടി വന്നാലും മരക്കാര്‍ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു. നിര്‍മ്മാതാവും വിതരണക്കാരനുമായ ആന്‍റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും തനിക്കും ഇക്കാര്യത്തില്‍ സമാനമായ അഭിപ്രായമാണെന്നും സിഫിക്ക് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ഫഹദ് ഫാസിൽ ചിത്രം മാലികും ഒ.ടി.ടി റിലീസായിരിക്കുമെന്ന്​ പ്രമുഖ നിർമാതാവ്​ ആ​േൻറാ ജോസഫ്​ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിലൂടെ അറിയിച്ചതിന്​ പിന്നാലെ മരക്കാറിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വർധിക്കുകയായിരുന്നു.

ഏത് ഒ.ടി.ടി പ്ലാറ്റ്ഫോമാണ് 150 കോടി കൊടുത്ത് മരക്കാര്‍ പ്രദര്‍ശിപ്പിക്കുകയെന്ന്​ പ്രിയദർശൻ ചോദിച്ചു. ലോകത്താകമാനം അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളിലായി ഇറങ്ങാനിരുന്ന ചിത്രമാണ് മരക്കാര്‍. തിയേറ്ററിലെ വലിയ പ്രേക്ഷകാനുഭവത്തിന് വേണ്ടിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ചിത്രത്തിനടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് മരക്കാരിന് ലഭിച്ചതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, അർജുൻ, നെടുമുടി വേണു, കീര്‍ത്തി സുരേഷ്, പ്രണവ്​ മോഹൻലാൽ, കല്യണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തി​െൻറ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്‍റെ ക്യാമറ ചെയ്തിരിക്കുന്നത്.

Tags:    
News Summary - Marakkar Lion of the Arabian Sea OTT release priyadarshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.