ധ്യാൻ ശ്രീനിവാസന്‍റെ തിരക്കഥയിൽ മഞ്ജു വാര്യർ; 'നയൺ എം.എം' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ധ്യാൻ ശ്രീനിവാസന്‍റെ തിരക്കഥയിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നയൺ എം.എം'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫെന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദിനിൽ ബാബുവാണ് സംവിധാനം ചെയ്യുന്നത്.

സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ തന്നെയാണ് കഥയും സംഭാഷണവും. മനു മഞ്ജിത്തിന്‍റെ വരികൾക്ക് സാം സി.എസ് സംഗീതം പകരുന്നു.

വെട്രി പളനിസാമിയാണ് ഛായഗ്രഹണം. എഡിറ്റർ-സംജിത്ത് മുഹമ്മദ്. കോ പ്രൊഡ്യുസർ-ടിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- സജീ ചന്തിരൂർ, കല-അജയൻ ചാലിശ്ശേരി, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം -ഹിമാൻഷി, സ്റ്റിൽസ്-അനിജ ജലൻ, പരസ്യക്കല-മനു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, ആക്ഷൻ-യാനിക് ബെൻ, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - Manju Warrier New Film 9MM First Look Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.