Posted On
date_range Updated On
date_range മമ്മൂട്ടിയുടെ 'വർക് അറ്റ് ഹോം' ലുക്കിന് സല്യൂട്ട് അടിച്ച് സഹതാരങ്ങൾ
കോവിഡ് ലോക്ഡൗണിനെ തുടർന്ന് സുപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങൾ സിനിമകൾക്ക് അവധി നൽകി വീട്ടിലാണ്. മുൻ നിര സിനിമാ താരങ്ങൾ അവരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം കുടുംബത്തിനൊപ്പം ചെലവഴിച്ചിട്ടുണ്ടാവുക കൊറോണക്കാലത്തായിരിക്കും. മമ്മൂട്ടിയും കഴിഞ്ഞ ഏതാനും മാസങ്ങളായി വീടിെൻറ ഗേറ്റിന് പുറത്തുപോലും പോകാതെ സ്വയം ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.
വീട്ടിലാണെങ്കിലും തെൻറ ആരോഗ്യം സംരക്ഷിക്കുന്നതിനും ഫോേട്ടാഗ്രഫിയിലുള്ള കമ്പം ഉപയോഗപ്പെടുത്തുന്നതിനും താരം സമയം കണ്ടെത്തുന്നുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് മമ്മൂട്ടിയുടെ വർകൗട്ട് ചിത്രങ്ങളാണ്. വർക്ക് അറ്റ് ഹോം എന്ന അടിക്കുറിപ്പിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങൾക്ക് ആരാധകരും സഹതാരങ്ങളും ഗംഭീരമെന്ന കമൻറുകളുമായി എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.