വനിതാ സംവിധായികയുടെ ചിത്രത്തിൽ മമ്മൂട്ടി നായകൻ

നവാഗത സംവിധായിക രതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകന്‍. പുതിയ ചിത്രം സംവിധായിക രതീന ഷര്‍ഷാദ് തന്നെയാണ് ഫേസ്ബുക്കിലൂടെ ​പ്രഖ്യാപിച്ചത്​.

'ജീവിതത്തിലെ പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാൻ തയ്യാറാണ് താൻ. ഒരു സംവിധായകയെന്ന നിലയിൽ എ​െൻറ ആദ്യ സിനിമയിൽ സൈൻ ഇൻ ചെയ്തതി​െൻറ സന്തോഷത്തിലാണ് ഞാൻ'; രതീന കുറിച്ചു. ഹർഷാദ്​, ഷറഫു, സുഹാസ്​ എന്നിവർ ചേർന്നാണ് ചിത്രത്തിന്​ തിരക്കഥയൊരുക്കുന്നത്​. ഗിരീഷ്​ ഗംഗാധരൻ കാമറ ചലിപ്പിക്കും. ജേക്​സ്​ ബിജോയ്​ ആണ്​ സംഗീതം. ദീപു ജോസഫ്​ എഡിറ്റിങ്ങും സമീറ സനീഷ്​ വസ്​ത്രാലങ്കാരവും നിർവഹിക്കും. മനു ജഗത്​ ആണ്​ കലാ സംവിധാനം.

ടോവിനോ തോമസ്, പാർവതി, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഉയരെയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീന. ജോര്‍ജ് സെബാസ്റ്റ്യന്‍, ശ്യാം മോഹന്‍, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ബോബി, സഞ്ജയ് തിരക്കഥയിൽ സന്തോഷ് വിശ്വനാഥന്‍ തിരക്കഥ ഒരുക്കുന്ന വണ്‍ എന്ന ചിത്രമാണ് ഇനി മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ളത്. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.