150 ദിവസം വീട്ടിനകത്ത്​; മമ്മൂട്ടിയുടെ ലോക്​ഡൗൺ ചലഞ്ച്​ വെളിപ്പെടുത്തി ദുൽഖർ

കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന് സിനിമാ തിരക്കുകൾ ഒഴിഞ്ഞതോടെ​ നടൻ മമ്മൂട്ടിയും മകനും യുവതാരവുമായ ദുൽഖർ സൽമാനും കുടുംബത്തോടൊപ്പം കൊച്ചിയിലെ വീട്ടിലാണ്​. ലോക്​ഡൗൺ കാലത്ത്​ 150 ദിവസമായി മമ്മൂട്ടി വീട്ടിൽ നിന്ന്​ പുറത്തിറങ്ങിയിട്ടില്ലെന്ന്​ വെളിപ്പെടുത്തിയിരിക്കുകയാണ്​​ ദുൽഖർ.

ഒരു പേഴ്​സണൽ റെക്കോർഡ്​ അടിക്കാൻ നോക്കിക്കൊണ്ടിരിക്കുകയാണ്​ മമ്മൂട്ടിയെന്നും, 'ഞാൻ 150 ദിവസമായി വീട്ടിൽ നിന്ന്​ പുറത്തിറങ്ങിയിട്ടില്ല.. ഗേറ്റിന്​ പുറത്തുപോലും പോയിട്ടില്ല'എന്നാണ്​ അദ്ദേഹം പറയുന്നതെന്നും ദുൽഖർ വിദ്യാർഥികൾക്ക്​​ അനുവദിച്ച ചാറ്റ്​ സെഷനിൽ പറഞ്ഞു. പേഴ്​സണലി എന്തെങ്കിലുമൊക്കെ ചലഞ്ച്​ ചെയ്യാൻ ഇഷ്​ടമുള്ളയാളാണ്​ വാപ്പച്ചി. ഇപ്പോൾ ഇതാണ്​ ചലഞ്ച്​. വെറുതെ ഒരു ഡ്രൈവിന്​ പോയ്​ക്കൂടെ എന്ന്​ ചോദിച്ചാൽ ഇത്ര ദിവസമായില്ലേ... ഇനി എത്ര ദിവസം കൂടി പുഷ്​ ചെയ്യാൻ പറ്റുമെന്ന്​ നോക്ക​െട്ട എന്നായിരുന്നു വാപ്പച്ചിയുടെ മറുപടി. എന്നാൽ തനിക്ക്​ അതിന്​ കഴിയില്ലെന്നും, തരം കിട്ടിയാൽ പുറത്തിറങ്ങാറുണ്ടെന്നും ദുൽഖർ പറഞ്ഞു.

ഏറെ പ്രതീക്ഷയുള്ള കുറുപ്പ്​ എന്ന ബിഗ്​ ബജറ്റ്​ ചിത്രമാണ്​ ദുൽഖർ സൽമാ​െൻറതായി പുറത്തിറങ്ങാനുള്ളത്​. ദുൽഖറി​െൻറ ആദ്യ ചിത്രം സെക്കൻറ്​ ഷോ സംവിധാനം ചെയ്​ത ശ്രീനാഥ്​ രാജേന്ദ്രനാണ്​ കുറുപ്പും ഒരുക്കുന്നത്​. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റിലാണ്​ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്​. ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ ലോക്​ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. വൺ എന്ന ചിത്രമാണ്​ അദ്ദേഹത്തി​െൻറതായി ഇനി പുറത്തിറങ്ങാനുള്ളത്​.

Tags:    
News Summary - Mammootty has not stepped out of the house in 150 days says dulquer Salmaan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.