Posted On
date_range Updated On
date_range 'ജൂൺ' ടീം വീണ്ടും; 'മധുര'ത്തിന്‍റെ മധുരമേറിയ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
അഹമ്മദ് കബീർ സംവിധാനം ചെയ്ത് ജോജു ജോർജ് നായകനാകുന്ന 'മധുരം' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. 'ജൂൺ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ ടീം വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സോണി ലൈവില്‍ ക്രിസ്മസ് റിലീസായി പ്രതീക്ഷിക്കുന്ന ചിത്രം ഫീല്‍ ഗുഡ് പ്രണയ ചിത്രമെന്ന ലേബലിലാണ് പുറത്തിറങ്ങുന്നത്.
അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ജോജു ജോര്‍ജും ബാദുഷയും നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഹിഷാം അബ്ദുല്‍ വഹാബാണ്. മഹേഷ് ഭുവാനന്ദാണ് ചിത്രത്തിന്‍റെ ചിത്രസംയോജകന്‍. രോഹിത് കെ സുരേഷാണ് സ്റ്റില്‍സ്. ജിതിൻ സ്റ്റാൻസിസ്‍ലാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.