Posted On
date_range Updated On
date_range മദ്രാസി: ശിവകാർത്തികേയനും മുരുഗദോസും ഒന്നിക്കുന്ന ചിത്രം റിലീസിനൊരുങ്ങുന്നു
ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ശിവകാർത്തികേയന്‍റെ 26മത്തെ ചിത്രമായ മദ്രാസി അദ്ദേഹത്തിന്റെ 39-ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപിച്ചത്.
തിങ്കളാഴ്ചയാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ ശിവകാർത്തികേയനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതി പങ്കുവെച്ചത്. എ. ആർ മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്ടിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 'ദിൽ മദ്രാസി' എന്നാണ് പേര്. നാടകീയമായ യുദ്ധരംഗങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തിൽ ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ടീസറിൽ വൻ സ്വീകരണമായിരുന്നു ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.