ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർഥി; പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് നടൻ ഉണ്ണിമുകുന്ദൻ. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. ഇത്തരം വാർത്തകൾ പുറത്തുവിടുന്നതിന് മുമ്പ് വസ്തുത പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് വിനീതമായി അഭ്യർഥിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവർത്തകരോടും ബഹുമാനമുണ്ട്. എന്നാൽ താൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടു. അത് വ്യാജമാണ്. പുതിയ ചിത്രമായ ഗന്ധർവ്വ ജൂനിയറിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം വാർത്തകൾ പുറത്തുവിടുന്നതിന് മുമ്പ് വസ്തുത അന്വേഷിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് വിനീതമായി അഭ്യർഥിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർഥിയായി ഉണ്ണി മുകുന്ദൻ മത്സരിക്കാൻ ഒരുങ്ങുന്നുവെന്നായിരുന്നു വാർത്തകൾ. ഈ വാർത്തകൾ തള്ളിയാണ് നടൻ തന്നെ രംഗത്തുവന്നത്.

Tags:    
News Summary - Lok Sabha candidate of BJP; Unni Mukundan with response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.