Posted On
date_range Updated On
date_range കോമഡിയും ഹൊററുമായി അക്ഷയ് കുമാറിെൻറ ലക്ഷ്മി ബോംബ്; തരംഗമായി ട്രെയിലർ
ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറൻസ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം ലക്ഷ്മി ബോംബിെൻറ ട്രയിലര്‍ പുറത്തിറങ്ങി. രാഘവ ലോറൺസ് തന്നെ നായകനായി വമ്പൻ ഹിറ്റായി മാറിയ തമിഴ് ചിത്രം കാഞ്ചനയുടെ റീമേക്കാണ് ലക്ഷ്മി ബോംബ്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 9ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.
2007ല്‍ പുറത്തിറങ്ങിയ മുനി എന്ന ചിത്രത്തിെൻറ രണ്ടാം ഭാഗമാണ് കാഞ്ചന. രാഘവ ലോറന്‍സ്, ശരത് കുമാര്‍, ലക്ഷ്മി റായ്, കോവൈ സരള, ദേവന്‍,ബാബു ആന്റണി എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. ചിത്രം വന്‍ ഹിറ്റായിരുന്നു. കല്‍പന എന്ന പേരില്‍ കന്നഡയിലും മായ എന്ന പേരില്‍ സിംഹളയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.