Posted On
date_range Updated On
date_range കുമാരനാശാന്റെ ജീവിതം സിനിമയാകുന്നു; പ്രദർശനം 16 മുതൽ
കൊച്ചി: മഹാകവി കുമാരനാശാന്റെ ജീവിതം സിനിമയാകുന്നു. കെ.പി. കുമാരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ ചിത്രത്തിലൂടെയാണ് കുമാരനാശാന്റെ ജീവിതം അഭ്രപാളികളിലെത്തുന്നത്. 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചരിത്രം വേണ്ടരീതിയിൽ അടയാളപ്പെടുത്താത്ത കുമാരനാശാന്‍റെ നൂറാം ചരമവർഷികത്തിന്‍റെ ഭാഗമായാണ് ചിത്രം പുറത്തിറക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ സംവിധായകന്‍ കെ.പി. കുമാരന്‍, നിര്‍മാതാവ് എം. ശാന്തമ്മ പിള്ള, സുരേഷ്, വേണു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.