Posted On
date_range Updated On
date_range ഏറെ പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡം ഉടൻ ഒ.ടി.ടി റിലീസിന്
ഏറെ പ്രേക്ഷക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡം ഏതാനും ദിവസങ്ങൾക്കകം ഒ.ടി.ടിയിൽ റിലീസ് ചെയ്യും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നവംബർ ഒന്നിനാണ് സിനിമ സ്ട്രീം ചെയ്ത് തുടങ്ങുക.
സെപ്റ്റംബർ 12ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഭൂരിഭാഗവും പോസിറ്റീവ് റിവ്യൂ ആണ് ലഭിച്ചത്. അതുകൊണ്ട് തന്നെ പിന്നീട് കൂടുതൽ തിയറ്ററുകളിലേക്ക് ചിത്രമെത്തി. വിദേശത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഇതുവരെ നേടിയത് 75.25 കോടി രൂപയാണ്.
ദിൻജിത്ത് അയ്യത്താൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജർ രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.