ന്യൂഡൽഹി: പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ അർജുൻ റെഡ്ഡി. ചിത്രത്തില ടോക്സിക് പ്രണയവും സ്ത്രീ വിരുദ്ധതയും ഏറെ ചർച്ചയായിരുന്നു. പ്രമേയത്തെ ചുറ്റിപ്പറ്റി വിമർശനം കേൾക്കേണ്ടി വന്നുവെങ്കിലും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി.
അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീർ സിങ്. ഷാഹിദ് കപൂർ കിയാര അഡ്വാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു.
സിനിമയിൽ കിയാരയുടെ കഥാപാത്രത്തെ ഷാഹിദ് തല്ലുന്ന രംഗങ്ങളുണ്ട്. ഇത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ സെറ്റിൽ വെച്ച് നടനെ യഥാർഥത്തിൽ തല്ലിയ സംഭവം വെളിപ്പെടുത്തുകയാണ് നടി. കോഫി വിത്ത് കരൺ ഷോയിൽ ഷാഹിദ് കപൂറിനോടൊപ്പം എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവതാരകൻ കരൺ ജോഹറിന്റെ ചോദ്യത്തിനായിരുന്നു മറുപടി.
എന്റെ മൂന്നാമത്തെയോ നാലമത്തെയോ ഷൂട്ടിങ് ദിവസമായിരുന്നു. അന്ന് സെറ്റിൽ എട്ട് മണിക്കൂറോളം കാത്തിരുന്നു. അവിടെ അടുത്ത സീനിൽ ഷാഹിദ് ഏത് ഷൂസ് ധരിക്കണം എന്ന ചർച്ചയായിരുന്നു. തിരിച്ചു വന്നപ്പോൾ ഷാഹിദിന്റെ തലക്ക് ഒരു അടി കൊടുത്തു- കിയാര അദ്വാനി പറഞ്ഞു.
2019- ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമാണ് കബീർ സിങ്. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 379 കോടിയാണ് ബോക്സ് ഓഫീസ് കളക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.