Posted On
date_range Updated On
date_range കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രം സുധ കൊങ്ങര സംവിധാനം ചെയ്യും
ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് കെജി.എഫ്: ചാപ്റ്റർ 2. കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ് തങ്ങളുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിക്കുകയാണിപ്പോൾ.
സൂര്യ നായകനായ 'സൂരറൈ പോട്ര്' സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഹോംബലെ ഫിലിംസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. മാധവൻ നായകനായ 'ഇരുദ്ധി സുട്ര്', സൂര്യ നായകനായ 'സൂരറൈ പോട്ര്' എന്നീ നിരൂപക പ്രശംസ നേടിയ രണ്ട് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ചതിന് ശേഷമാണ് സുധ കൊങ്ങര ഹോംബലെ ഫിലിംസുമായി ഒന്നിക്കുന്നത്.ഈ പ്രഖ്യാപനം ഇന്ത്യൻ സിനിമാ വ്യവസായങ്ങളെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.
ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ ജി എഫ് സംവിധാനം ചെയ്ത പ്രശാന്ത് നീലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.