'എന്നാ ഒരു സന്തോഷമാണെന്നേ'; പുരസ്​കാര വാർത്തയറിഞ്ഞ്​ തുള്ളിച്ചാടുന്ന ജയസൂര്യയുടെ പ്രിയപ്പെട്ടവർ -വീഡിയോ വൈറൽ

മികച്ച നടനുള്ള സംസ്​ഥാന ചലച്ചിത്ര പുരസ്​കാരം ലഭിച്ച ജയസൂര്യയുടെ വീഡിയോ വൈറലാകുന്നു. പുരസ്​കാര പ്രഖ്യാപനം ലൈവായി കാണു​ന്ന ജയസൂര്യയും കുടുംബവും സുഹൃത്തുക്കളുമാണ്​ വീഡിയോയിലുള്ളത്​. ടെലിവിഷനിൽ മികച്ച നട​െൻറ പ്രഖ്യാപനം വന്നതോടെ അദ്ദേഹത്തിന്​ ഒപ്പമുള്ളവരെല്ലാം തുള്ളിച്ചാടുകയായിരുന്നു. പിന്നീട്​ എല്ലാവരും ചേർന്ന്​ ജയ്​വിളികളായി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​.


വെള്ളം എന്ന സിനിമയിലെ പ്രകടനത്തിനാണ് ജയസൂര്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായത്. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് നടന്‍ വെള്ളത്തില്‍ അവതരിപ്പിച്ചത്.

കോവിഡ് ഒന്നാം തരംഗ ലോക്​ഡൗണിനുശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്​ത ചിത്രമാണ് പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങിയ വെള്ളം.


സിനിമയുടെ ആകെ തുക മികച്ചതായെങ്കില്‍ മാത്രമേ അഭിനേതാവ് ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്നും ഈ അംഗീകാരം തനിക്ക് മാത്രമായി ലഭിച്ചതാണെന്ന് വിശ്വസിക്കുന്നിശല്ലന്നും ജയസൂര്യ പുരസ്​കാര ലബ്​ധിയെപറ്റി പറഞ്ഞു. സംവിധായകന്‍ പ്രജേഷ് സെന്‍, നിര്‍മാതാക്കള്‍, ഛായാഗ്രാഹകന്‍, ചിത്രസംയോജകന്‍, സംഗീത സംവിധായകന്‍, മറ്റു അഭിനേതാക്കള്‍ അങ്ങനെ സിനിമയില്‍ വലുതും ചെറുതുമായ ജോലികള്‍ ചെയ്​ത എല്ലാവര്‍ക്കും ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം തവണയാണ് ജയസൂര്യയെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുന്നത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്​ത ഞാന്‍ മേരിക്കുട്ടി, പ്രജേഷ് സെന്നി​െൻറ ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് 2018ല്‍ ജയസൂര്യ ആയിരുന്നു മികച്ച നടന്‍.


Tags:    
News Summary - Kerala State Film Awards 2020: Jayasurya,bag best actor awards-happiness video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.