കൈ കൊണ്ട് ആക്ഷൻ കാണിക്കുന്ന താരത്തെ ഇഷ്ടമല്ല; അഭിമുഖത്തിൽ നടിയെ ട്രോളി റിഷഭ് ഷെട്ടി

ടി രശ്മിക മന്ദാനയെ ട്രോളി  നടൻ റിഷഭ് ഷെട്ടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്  പേര് പറയാതെ വിമർശിച്ചത്.  കൈ കൊണ്ട് ആക്ഷൻ കാണിക്കുന്ന നടിയെ ഇഷ്ടമല്ലെന്നും  സായി പല്ലവിയുടേയും സാമന്തയുടേയും അഭിനയം ഇഷ്ടമാണെന്നും കന്താര താരം  പറഞ്ഞു.

കൂടെ അഭിനയിക്കാൻ താൽപര്യമുളള നടിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു റിഷഭിന്റെ പ്രതികരണം. തിരക്കഥ പൂർത്തിയാക്കിയതിന് ശേഷമാണ് നടിയെ തീരുമാനിക്കുന്നത്. പുതുമുഖങ്ങൾക്കാണ് അധികവും മുൻഗണന നൽകാറുളളത്. കൈ കൊണ്ട് ആക്ഷൻ കാണിക്കുന്ന നടിയെ ഇഷ്ടമല്ല. എന്നാൽ സാമന്ത, സായി പല്ലവി എന്നിവരോടൊപ്പം അഭിനയിക്കാൻ ഇഷ്ടമാണ്. ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച നടിമാരാണവർ; റിഷഭ് ഷെട്ടി പറഞ്ഞു.

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കിറുക്ക് പാർട്ടി'യിലൂടെയാണ് രശ്മിക സിനിമയിൽ എത്തിയത്. നടൻ രാഷിത് ഷെട്ടിയുടെ പരംവാഹൻ പ്രൊഡക്ഷൻ ഹൗസായിരുന്നു ചിത്രം നിർമിച്ചത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സിനിമ തന്റെ ആദ്യ ചോയ്സായിരുന്നില്ലെന്നും പത്രത്തിൽ പ്രിന്റ് ചെയ്തുവന്ന ചിത്രം കണ്ടിട്ട് ആ പ്രൊഡക്ഷൻ ഹൗസ് തന്നെ ബന്ധപ്പെട്ടതെന്ന് രശ്മിക പറഞ്ഞിരുന്നു. കൈ കൊണ്ട് ഇൻവെട്ടർ കോമ പോലെയുള്ള ആക്ഷൻ കാണിച്ചു കൊണ്ടാണ് ആദ്യ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഇത് നടിക്കെതിരെ വലിയ  വിമർശനം ഉയർത്തിരുന്നു. 

Tags:    
News Summary - Kantara Fame Rishab Shettb Trolled Rashmika Mandanna's Contraversal Finger Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.