മലപ്പുറം സ്ലാങ്ങിൽ കല്യാണിയുടെ 'ശേഷം മൈക്കിൽ ഫാത്തിമ'- ട്രെയിലർ

ല്യാണി പ്രിയദർശനെ കേന്ദ്രകഥാപാത്രമാക്കി മനു.സി. കുമാർ ഒരുക്കിയ ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഫുട്ബോൾ കമന്റേറ്ററായിട്ടാണ് കല്യാണി എത്തുന്നത്.  ചിത്രത്തിലെ നടിയുടെ മലപ്പുറം സ്ലാങ്ങ് വൈറലാ‍യിട്ടുണ്ട്. കമന്റേറ്റർ ആകാൻ ആ​ഗ്രഹിക്കുന്ന ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തിറങ്ങിയ ട്രെയിലറും ടീസറും നൽകുന്ന സൂചന.

തല്ലുമാലക്ക് ശേഷം മലയാളത്തിൽ കല്യാണി അഭിനയിക്കുന്ന കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനറാണ് ‘ശേഷം മൈക്കില്‍ ഫാത്തിമ’. നേരത്തെ പുറത്തിറങ്ങിയ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ചിത്രത്തിലെ ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു.

കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രനാണ്. സംഗീത സംവിധാനം: ഹിഷാം അബ്ദുല്‍ വഹാബ് ,എഡിറ്റര്‍ : കിരണ്‍ ദാസും നിർവഹിക്കുന്നു. ചിത്രം നവംബർ 17നാണ് തിയറ്ററുകളിലെത്തുന്നത്.


Full View


Tags:    
News Summary - Kalyani Priyadarshan New movie Sesham Mike-il Fathima Trailer Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.