'വിശ്വാസികളെ കൊഞ്ഞനംകുത്തി കാണിക്കരുത്​'; കോട്ടൂരി​െൻറയും സെഫിയുടെയും തിരുവസ്​ത്രം തിരികെ വാങ്ങണമെന്ന്​ ജൂഡ്​ ആൻറണി

അഭയ കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരി​െൻറയും സിസ്റ്റര്‍ സെഫിയുടെയും തിരുവസ്ത്രം സഭ തിരികെ വാങ്ങണമെന്ന് സംവിധായകന്‍ ജൂഡ് ആൻറണി ജോസഫ്​. താനുള്‍പ്പെടെയുള്ള വിശ്വാസികളെ സഭ കൊഞ്ഞനം കുത്തി കാണിക്കരുതെന്നും ജൂഡ് ആന്‍റണി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി വിധിക്ക്​ പിന്നാലെയായിരുന്നു ജൂഡി​െൻറ പ്രതികരണം.

'ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം. സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത്', ജൂഡ് ഫേസ്​ബുക്കിൽ കുറിച്ചു.

ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം...

Posted by Jude Anthany Joseph on Wednesday, 23 December 2020

28 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അഭയക്കൊല കേസില്‍ ചൊവ്വാഴ്​ച്ച കോടതി വിധി പറഞ്ഞത്. കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും, സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും, പിഴയുമാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 

Latest News:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.