അദൃശ്യത്തി​െൻറ ചിത്രീകരണം പൂർത്തിയായി; ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ

നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രം അദൃശ്യത്തി​െൻറ ചിത്രീകരണം പൂർത്തിയായി. ജുവിസ് പ്രൊഡക്ഷൻസ്​, യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ്​ അദൃശ്യം നിർമിക്കുന്നത്​. നൂറുദിവസത്തിലധികം ചിത്രീകരണം നീണ്ടുനിന്ന ഈ ദ്വിഭാഷാ ചിത്രത്തി​െൻറ ഭൂരിഭാഗവും ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്.


ജോജു ജോർജ് , നരേൻ, ഷറഫുദ്ദീൻ, പവിത്ര ലക്ഷ്​മി, ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കും. സിനിമയുടെ ഫസ്റ്റ് ലുക്​ ടൈറ്റിൽ പോസ്റ്റർ ഇതിനകം പുറത്തിറക്കിയിരുന്നു. കോവിഡ് കാലഘട്ടത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച്​ മലയാളം, തമിഴ് ഭാഷകളിൽ ചിത്രീകരണം പൂർത്തിയാക്കുക ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്ന് സംവിധായകൻ സാക് ഹാരിസ് പറഞ്ഞു. പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്​കാന്ത്, സിനിൽ സൈനുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.

പാക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്​പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസൻറ്​ പശ്ചാത്തല സംഗീതവും ഒരുക്കുന്നു.



Tags:    
News Summary - Joju George Narain Sharafudheen film Adrishyam shooting completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.