Posted On
date_range Updated On
date_range ജയസൂര്യയുടെ 'റൈറ്റർ' ടൈറ്റിൽ പോസ്റ്റർ റിലീസായി
ജയസൂര്യയെ നായകനാക്കി 'ഭീഷ്മ'യുടെ തിരക്കഥാകൃത്ത് രവിശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന 'റൈറ്റർ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. യൂലിൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അഖിൽ, ആഷിക് എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം 'കുറുപ്പ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിമിഷ് രവിയാണ്.
നായാട്ട്, ജോസഫ് ഫെയിം തിരക്കഥാകൃത്ത് ഷാഹി കബീർ തിരക്കഥ-സംഭാഷണമെഴുതുന്നു. സംഗീതം-യാക്സൻ, നേഹ, എഡിറ്റിങ്-കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ.
ഗാന രചന-അൻവർ അലി, പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്-സമീറ സനീഷ്, അസോസിയേറ്റ് ഡയറക്ടർ-ഷെലി ശ്രീസ്, സൗണ്ട് ഡിസൈൻ-രംങ്കനാഥ് രവി, രവിപരസ്യക്കല-യെല്ലോ ടൂത്ത്.
മിസ്റ്ററി ഡ്രാമ ചിത്രമായ 'റൈറ്ററു'ടെ ചിത്രീകരണം കോഴിക്കോടും പരിസര പ്രദേശങ്ങളിലായി ഉടൻ ആരംഭിക്കും. പി.ആർ.ഒ-എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.