മലയാള ചിത്രത്തിന്റെ റീമേക്കിലെ അഭിനയം എന്നെ ശാരീരികമായും മാനസികമായും തകര്‍ത്തു -ജാന്‍വി കപൂര്‍

മലയാള ചിത്രത്തിന്റെ റീമേക്കിലെ അഭിനയം എന്നെ ശാരീരികമായും മാനസികമായും തകർത്തെന്ന്​ ബോളിവുഡ്​ നടി ജാന്‍വി കപൂര്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽതന്നെ താൻ ഒരുപാട് കഷ്​ടപ്പാടുകള്‍ നേരിട്ടുവെന്നും അന്തരിച്ച നടി ശ്രീദേവിയുടേയും നിർമാതാവ്​ ബോണി കപൂറി​േൻറയും മകൾകൂടിയായ ജാൻവി കുറിച്ചു. അന്ന ബെന്നിനെ നായികയാക്കി മാത്യുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്​ത 'ഹെലന്‍' എന്ന ചിത്രത്തിലാണ്​ ജാൻവി ഇപ്പോൾ അഭിനയിക്കുന്നത്​. ചിത്രത്തിന്റെ ബോളിവുഡ് റീമേക്കാണ് സംവിധായകന്‍ ഒരുക്കുന്നത്.

'താന്‍ വളരെ കഠിനാധ്വാനിയും ആത്മാർഥതയുള്ള നടിയാണെന്ന് കരുതുന്നു. കഴിയുന്നത്ര സത്യസന്ധയായ നടിയാകാന്‍ ശ്രമിക്കുന്നുമുണ്ട്. സിനിമ ചിത്രീകരണത്തിനുശേഷം തനിക്ക് പൂർണമായി തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നില്ലെങ്കില്‍ കാര്യമായി ഒന്നും ചെയ്​തിട്ടില്ല എന്ന് തോന്നാറുണ്ട്.

ഇപ്പോള്‍ ചെയ്യുന്ന സിനിമയില്‍ നിന്ന് പഠിക്കുന്ന കാര്യമാണിതെന്ന് താന്‍ കരുതുന്നു. ഇൗ സിനിമയുടെ ആദ്യ ഷെഡ്യൂളിൽ ശാരീരികമായും മാനസികമായും ഞാൻ തകർന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന ഷെഡ്യൂള്‍ ഒരു വെക്കേഷന്‍ മൂഡിലുള്ളതാണ്'-ഹെല​െൻറ റീമേക്ക്​ ചിത്രീകരണത്തെപറ്റി ജാൻവി പറഞ്ഞു.

'ഞാൻ ഹെലൻ എന്ന ഈ മലയാള സിനിമയുടെ റീമേക്കിന്റെ ചിത്രീകരണത്തിലാണ്. മാത്തു സാറിനൊപ്പം (ഹെലൻ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ) പ്രവർത്തിക്കുന്നത് എനിക്കിഷ്ടമാണ്. അദ്ദേഹം ജീവിതം വളരെ എളുപ്പമാക്കുന്നു, അതുകൊണ്ടാണ് 'ഞാൻ വേണ്ടത്ര കഷ്ടപ്പെടുന്നില്ല' എന്ന് ഞാൻ പറയുന്നത്. ആവശ്യമില്ലാത്തത് എന്തോ ചെയ്തോ എന്ന തോന്നലാണ് സാധാരണ എന്നിൽ ഉത്കണ്ഠ ഉണ്ടാക്കുന്നത്'-കൂടുതൽ വിശദീകരിച്ചുകൊണ്ട് ജാൻവി കൂട്ടിച്ചേർത്തു.

മലയാളത്തിൽ ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു ഹെലൻ. 2019 നവംബർ 15നായിരുന്നു ഹെലൻ തിയേറ്ററുകളിലെത്തിയത്. മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച സർവൈവൽ ത്രില്ലർ ചിത്രങ്ങളിലൊന്നായാണ് ഹെലനെ നിരൂപകർ വിലയിരുത്തിയത്. മാത്തുക്കുട്ടി സേവ്യർക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും ചിത്രം നേടികൊടുത്തു. ഹെലനിലൂടെ രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള ദേശീയപുരസ്കാരവും നേടി. ചിത്രത്തിലെ അഭിനയത്തിന് അന്ന ബെന്നിന് സംസ്ഥാന ചലച്ചിത്ര പുരസ്​കാരവേളിയിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു.

Tags:    
News Summary - janhvi kapoor says malayalam film remake schedule broke her physically and-mentally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.