39 കോടിയുടെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി നടി ജാന്‍വി കപൂര്‍

മുംബൈ: ജുഹുവില്‍ 39 കോടിയുടെ ആഡംബര ഫ്‌ളാറ്റ് വാങ്ങി നടി ജാന്‍വി കപൂര്‍. ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളായ ജാന്‍വി കപൂര്‍ പിതാവിനൊപ്പം മുംബൈയിലെ ലോകന്ദ്‌വാല പരിസരത്താണ് താമസിക്കുന്നത്.

3 നിലകളിലായി വ്യാപിച്ച് കിടക്കുന്ന ആഡംബര ഫ്‌ളാറ്റാണ് താരം സ്വന്തമാക്കിയത്. ജുഹുവിലെ ആര്യൻ ബിൽഡിങ്ങിൽ 14,15,16 നിലകളിലായാണ് ഫ്ലാറ്റ് വ്യാപിച്ചുകിടക്കുന്നത്.

ഫ്‌ളാറ്റിന്റെ രജിസ്‌ട്രേഷന് നടി 78 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചുവെന്നും സ്‌ക്വയര്‍ ഫീറ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാൻവി കപൂറിന് അയൽക്കാരായി അമിതാബ് ബച്ചൻ, അജയ് ദേവ്ഗൻ, ഹൃത്വിക് റോഷൻ എന്നിവരെയായിരിക്കും ഇനി ലഭിക്കുക. 

Tags:    
News Summary - Janhvi Kapoor Buys ₹ 39 Crore Apartment In Juhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.