വെബ് സീരീസുമായി സൈജു കുറുപ്പ് 'ജയ് മഹേന്ദ്രൻ'; റിലീസിങ് തീയതി പുറത്ത്

 സൂപ്പർ ഹിറ്റ് മലയാളം വെബ്സീരീസായ കേരള ക്രൈം ഫയലിന്റെ നിർമാതാവും സംവിധായകനുമായ രാഹുൽ റിജി നായരുടെ ഏറ്റവും പുതിയ വെബ്സീരീസാണ് ജയ് മഹേന്ദ്രൻ. സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായി എത്തുന്ന വെബ് സീരീസിന്റെ ടീസറും റിലീസിങ് തീയതിയും പുറത്തുവിട്ട് അണിയറപ്രവർത്തകർ. ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽപ്പെടുന്ന സീരീസ് സോണി ലിവിൽ ഫെബ്രുവരി ഒമ്പതിനാണ് സ്ട്രീം ചെയ്യുന്നത്. ഡെപ്യൂട്ടി തഹസിൽദാർ മഹേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. സോണി ലിവ് വഴി റിലീസാവുന്ന ആദ്യ സീരീസാണ് ജയ് മഹേന്ദ്രന്‍.

സൈജു കുറുപ്പിനെക്കൂടാതെ സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മണിയന്‍പിള്ള രാജു, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം ചെയ്യുന്ന സീരീസിന്റെ സംഗീതം സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിങ് ക്രിസ്റ്റി സെബാസ്റ്റ്യന്‍ എന്നിവരാണ്.


Full View


Tags:    
News Summary - Jai Mahendran Web Series Streaming on 9th Feb In Sony liv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.