കൊച്ചി: 13 കൊല്ലത്തിന് ശേഷം താര സംഘടന അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് നടന്‍ ജഗതി ശ്രീകുമാര്‍. മകനൊപ്പം വീൽചെയറിലാണ് ജഗതി യോഗത്തിനെത്തിയത്. കുശലാന്വേഷണങ്ങളുമായി എത്തിയ താരങ്ങളെ തിരിച്ചറിഞ്ഞ് പുഞ്ചിരിക്കുന്നുണ്ടായിരുന്നു ജഗതി ശ്രീകുമാർ. യോഗത്തില്‍ ജഗതി ശ്രീകുമാറിനെ ആദരിച്ചു. മുതിർന്ന താരം മധു ഓൺലൈനിലൂടെയാണ് യോഗത്തിന്റെ ഭാഗമായത്.
2012ല്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിന് ശേഷം സിനിമ രംഗത്ത് നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. പിന്നീട് സി.ബി.ഐ 5, വല എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവന്നിരുന്നു.
കൊച്ചിയിൽ കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലാണ് യോഗം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.