മധ്യവയസ്​ക്കരായ നായകൻമാർക്ക്​ കൗമാരക്കാരിയായ നായികയെ വേണം; ബോളിവുഡിൽ പുരുഷാധിപത്യമെന്ന്​ ദിയ മിർസ

ബോളിവുഡിൽ മധ്യവയസ്​കരായ നായകൻമാർ തങ്ങളേക്കാൾ പ്രായം കുറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുന്നത്​ നിർഭാഗ്യകരമാണെന്ന്​ നടി ദിയ മിർസ. യുവത്വം നിറഞ്ഞ സൗന്ദര്യത്തെ മാത്രമേ​ ഇൻഡസ്​ട്രിക്ക്​ ഉൾകൊള്ളാൻ സാധിക്കുന്നുള്ളു. അതേസമയം, നീന ഗുപ്​തയെ പോലുള്ള നടിമാർ അതെല്ലാം മറികടന്ന്​ മുന്നോട്ടുവരുന്നുണ്ടെന്നും ദിയ മിർസ ടൈംസ്​ ഒാഫ്​ ഇന്ത്യക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കൗമാരക്കാരായ നായികമാർക്കൊപ്പം പ്രായമേറിയ നായകൻമാർ ആടിപ്പാടി അഭിനയിക്കുന്നത്​ കാണു​േമ്പാൾ വിചിത്രമായി തോന്നുന്നു. അതെ, അതാണ്​ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്​. കാരണം ബോളിവുഡിൽ പുരുഷ മേധാവിത്വമാണെന്നും അവർ അഭിപ്രായപ്പെട്ടു.

'പ്രായം കൂടിയ പുരുഷൻമാരെ കേന്ദ്രീകരിച്ചുള്ള കഥകൾ ഒരുപാട്​ എഴുതപ്പെടു​േമ്പാൾ അതേ പ്രായത്തിലുള്ള സ്​ത്രീയെ കേന്ദ്രീകരിച്ചുള്ള സിനിമകൾ സംഭവിക്കുന്നില്ല എന്നത്​ ദൗർഭാഗ്യകരമായ സത്യമാണ്​. അതുപോലെ മധ്യവയസ്​കരായ നായകൻമാർ അവരേക്കാൾ പ്രായം കുറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുന്നത്​ കാണേണ്ടി വരുന്നത്​ അതിലും ദൗർഭാഗ്യകരമാണ്​. സൗന്ദര്യമെന്ന ആശയം എല്ലായ്​പ്പോഴും യുവത്വത്തെ ചുറ്റിപ്പറ്റിയാണ്​ നിലനിൽക്കുന്നത്​. അതുകൊണ്ടാണ്​ വെള്ളിത്തിരയിൽ ചെറുപ്പമുള്ള മുഖങ്ങൾക്ക്​ ഏറെ ഡിമാൻറ്​. -ദിയ മിർസ ടൈംസ്​ ഒാഫ്​ ഇന്ത്യയോട്​ പറഞ്ഞു.

നീന ഗുപ്​തയെ പോലുള്ള നടിമാരാണ്​ ഇതിനൊരു അപവാദം. അവർ ഇതിനെ കുറിച്ച്​ ഒരുപാട്​ തവണ തുറന്നു പറഞ്ഞിട്ടുണ്ട്​. 'ഞാൻ എ​െൻറ ജോലിയെ സ്​നേഹിക്കുന്നു. എന്നെ കാസ്റ്റ്​ ചെയ്യൂ.. ' എന്നവർ വിളിച്ചുപറഞ്ഞപ്പോൾ, ചില സംവിധായകർ പ്രധാന കഥാപാത്രമായി കാസ്റ്റ്​ ചെയ്യാൻ മുന്നോട്ടുവന്നു എന്നത്​ സന്തോഷകരമാണ്​. എന്നാൽ, ഇപ്പോഴും മധ്യവയസ്​കരായ നടിമാർ നമ്മുടെ ഇൻഡസ്​ട്രിയിൽ സിനിമകളില്ലാതെ കഷ്​ടപ്പെടുന്നുണ്ട്​. അവർക്ക്​ വേണ്ടിയുള്ള കഥകൾ എഴുതപ്പെടാത്തതിനാൽ ആരും അവരെ അഭിനയിപ്പിക്കുന്നില്ല. ബോളിവുഡ്​ ഒരു പുരുഷ മേധാവിത്വമുള്ള ഇൻഡസ്​ട്രിയാണ്​. - നടി കൂട്ടിച്ചേർത്തു. 

Tags:    
News Summary - its bizarre to see middle-aged actor opposite teenage actress on screen says Dia Mirza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.