ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും കല്യാണ ഫോട്ടോ; 'ഒരു കട്ടിൽ ഒരു മുറി' പോസ്റ്റർ പുറത്ത്

കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷംഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇരുണ്ട മുറിയുടെ ദിത്തിയിൽ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും വിവാഹ ഫോട്ടോയും ഒരു കട്ടിലുമാണ് പോസ്റ്ററിലുള്ളത്. നേരത്തെ തന്നെ പൂർണ്ണിമ ഈ ചിത്രത്തിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്ദ്രജിത്ത് ചിത്രത്തിലുള്ളതായി വിവരം അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നില്ല.

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി. തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു.

രഘുനാഥ് പലേരി തിരക്കഥയും സംഭാഷണവുമെഴുതുന്നു. രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ, വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി, നാരായണി ഗോപൻ എന്നിവരാണ് ഗായകർ.

Tags:    
News Summary - Indrajith and Poornima Wedding Photo oru kattil oru muri poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.