യഷ്, ഹാർദിക് പാണ്ഡ്യ; 'കെ.ജി.എഫ് 3'

2022 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് കെ.ജി. എഫ് ചാപ്റ്റർ 2. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം കന്നഡയിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തും കാഴ്ചക്കാരെ നേടി. ആദ്യഭാഗത്തെ പോലെ കെ.ജി. എഫിന്റെ രണ്ടാംഭാഗവും വലിയ വിജ‍യമായിരുന്നു. ചിത്രത്തിന്റെ മൂന്നാം പതിപ്പിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യക്കൊപ്പമുള്ള യഷിന്റെ ചിത്രങ്ങളാണ്. കെ.ജി.എഫ് 3 എന്ന് കുറിച്ച് കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. യഷിനോടൊപ്പം ചിത്രത്തിൽ ഹാർദിക്കിന്റെ സഹോദരനും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ക്രുണാൽ പാണ്ഡ്യയുമുണ്ട്.

ഹാർദിക് പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ അടുത്ത സമയത്താണ് നിർമാതാവ് വിജയ് കിരഗണ്ടൂർ കെ.ജി. എഫ് മൂന്നാം ഭാഗത്തെ കുറിച്ച് പ്രഖ്യാപിച്ചത്. കെ.ജി.എഫ് 3 നെ കുറിച്ചുള്ള ചർച്ച പ്രേക്ഷകരുടെ ഇടയിൽ ആരംഭിച്ചിട്ടുണ്ട്.


Tags:    
News Summary - Indian cricketers Hardik Pandya and Brother Krunal WithYash, k.g.f 3 Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.