ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. 2010 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി നാല് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങളൊക്കെയും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും, അഭിഷേക് ബച്ചനും, റിതേഷ് ദേശ്മുഖും ഒരുമിച്ചെത്തുന്ന ഹൗസ്ഫുൾ അഞ്ചാം ഭാഗത്തിന്‍റെ ട്രെയിലർ ഇറങ്ങി. നാനാ പടേക്കറുടെ ശബ്ദത്തിലാണ് ട്രെയിലർ തുടങ്ങുന്നത്.
മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. പഴയ വിന്റേജ് അക്ഷയ് കുമാർ ഈസ് ബാക്ക് എന്നൊക്കെയാണ് ആരാധകരുടെ കമന്‍റുകൾ. ചിത്രത്തിന്‍റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. ഈ വർഷം ജൂൺ ആറിന് ചിത്രം തിയറ്ററിൽ എത്തും. ഒരു കപ്പലിലാണ് ഹൈസ്ഫുൾ അഞ്ചാംഭാഗത്തിന്‍റെ കഥ നടക്കുന്നത്. കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും ചേർന്ന ഹൊറർ കോമഡി ചിത്രമാണിത്.
അതേസമയം സിനിമയുടെ നല്ല ഭാഗങ്ങൾ എല്ലാം തന്നെ സ്പോയിൽ ചെയ്യുന്നെന്നും അഭിപ്രായങ്ങളുണ്ട്. സാജിദ് ഖാനും ഫർഹാദ് സാംജിയുമാണ് ചിത്രത്തിന്‍റെ നാല് ഭാഗങ്ങളും സംവിധാനം ചെയ്തത്. ഇതിലൂടെ ഏകദേശം 800 കോടി രൂപയാണ് ഇരുവരും നേടിയത്. ദോസ്താന, ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ തരുൺ മൻസുഖാനിയാണ് അഞ്ചാംഭാഗത്തിന് ചുക്കാൻ പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.