അനുവാദമില്ലാതെ പടം ആമസോണിന് നല്കി; 'ഹിസ്റ്ററി ഓഫ് ജോയ്' സംവിധായകൻ വിനയനെതിരെ നിർമാതാവ്
പത്തനംതിട്ട: 'ഹിസ്റ്ററി ഓഫ് ജോയ്' എന്ന ചലച്ചിത്രം ആമസോണിന് നല്കിയതുമായി ബന്ധപ്പെട്ട് സംവിധായകന് വിനയനെതിരെ നിര്മാതാവ് കലഞ്ഞൂര് ശശികുമാര്. തെൻറ അനുവാദമില്ലാതെയാണ് ചിത്രം ആമസോണിന് നല്കിയതെന്നും താന് വഞ്ചിക്കപ്പെടുകയായിരുെന്നന്നും ശശികുമാര് പറഞ്ഞു. ചിത്രത്തില് വിനയെൻറ മകന് വിഷ്ണു വിനയ് ആയിരുന്നു നായകന്.
ജയസൂര്യയെക്കൂടി ചിത്രത്തില് അഭിനയിപ്പിക്കുമെന്ന് വിനയന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്, താനുണ്ടാകില്ലെന്ന് ജയസൂര്യ നേരത്തേ അറിയിച്ചെങ്കിലും സംവിധായകന് ഇത് മറച്ചുെവച്ചതായും ശശികുമാര് പറഞ്ഞു. ഗള്ഫിലായിരുന്ന തെൻറ സമ്പാദ്യം മുഴുവനും സിനിമ മേഖലക്കായി ചെലവഴിച്ച് കടക്കാരനായി മാറിയിരിക്കുകയാണ്.
ആദ്യ സിനിമ 'വൈറ്റ് ബോയ്സ്' ഉദ്ദേശിച്ചത്ര വിജയം കണ്ടില്ല. വീടും സ്ഥലവും ജപ്തിഭീഷണിയിലാണെന്നും ശശികുമാര് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.