കളം മാറ്റി ഹനീഫ് അദേനി; അടുത്ത ചിത്രം കരൺ ജോഹറിനൊപ്പം

മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ എന്ന ഖ്യാതിയോടെ തിയേറ്ററുകളിലെത്തിയ 'മാർക്കോ'യുടെ സംവിധായകനായ ഹനീഫ് അദേനിയുടെ പുതിയ സിനിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച.

കരൺ ജോഹറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ധർമ പ്രൊഡക്ഷൻസിനൊപ്പമാണ് ഹനീഫിന്റെ അടുത്ത സിനിമ. ഹനീഫ് അദേനിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ഹിന്ദിയിലും മറ്റ് ഇതരഭാഷകളിലുമായാണ് തിയറ്ററുകളിലെത്തുക.

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത റിവഞ്ച് ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു മാർക്കോ. ചിത്രം 100 കോടിയോളം ബോക്സ് ഓഫിസിൽ കളക്ഷൻ നേടുകയും ചെയ്തു. മാർക്കോ ഹിന്ദി പതിപ്പിനും വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. 'ദ ഗ്രേറ്റ് ഫാദർ', 'മിഖായേൽ' തുടങ്ങിയ ആക്ഷൻ‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹനീഫ് അദേനി ബോളിവുഡിനെ വിറപ്പിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Tags:    
News Summary - Haneef Adeni Next film with Karan Johar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.