Posted On
date_range Updated On
date_range ഷാറൂഖ് ഖാന്റെ പേരിൽ സ്വർണ്ണ നാണയവുമായി പാരീസ് ഗ്രെവിൻ മ്യൂസിയം
ബോളിവുഡ് താരം ഷാറൂഖ് ഖാന് ആദരവുമായി പാരീസ് ഗ്രെവിൻ മ്യൂസിയം. നടനോടുള്ള ആദര സൂചകമായി ഷാറൂഖ് ഖാന്റെ പേരിൽ സ്വർണ്ണ നാണയങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ആഗസ്റ്റ് 10 ശനിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന് കൈമാറും. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാണയത്തിന്റെ ചിത്രം പുറത്തെത്തിയിരിക്കുന്നത്.
ഒരു ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായിട്ടുണ്ട്. 2023 ൽ മൂന്ന് ഹിറ്റുകളാണ് ഷാറൂഖ് ഖാൻ നൽകിയിരിക്കുന്നത്. പത്താൻ', 'ജവാൻ', 'ഡൻകി' എന്നീ ചിത്രങ്ങൾ 2,500 കോടിയാണ് ബോളിവുഡിന് നേടികൊടുത്തത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന 'കിങ് ആണ് ഷാറൂഖ് ഖാന്റെ പുതിയ ചിത്രം. മകൾ സുഹാന ഖാനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ കിങ് ഖാന്റെ വില്ലനായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.